ദോഹ: ഖത്തറിലെ സ്വാഭാവിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 57 പ്രാദേശിക ജീവികളെയും ദേശാടന പക്ഷികളെയും അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിലേക്ക് തിരികെ തുറന്നുവിട്ടതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് അവസാന വാരം വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 275 വന്യജീവികളെയാണ് മന്ത്രാലയം രക്ഷപ്പെടുത്തിയത്. ഇതിൽ ആവശ്യമായ പരിചരണവും ചികിത്സയും പുനരധിവാസവും പൂർത്തിയാക്കിയ ശേഷം അതിജീവന ശേഷി കൈവരിച്ച 57 ജീവികളെയാണ് കാടുകളിലേക്കും മറ്റ് സ്വാഭാവിക വാസസ്ഥലങ്ങളിലേക്കും തുറന്നുവിട്ടത്. ......
ദോഹ: ഖത്തറിൽ താമസക്കാരുടെ വ്യക്തിഗത തിരിച്ചറിയൽ കാർഡ് (ഖത്തർ ഐഡി) ഫോട്ടോകൾ അംഗീകൃത ഫോട്ടോഗ്രാഫി സ്റ്റുഡിയോകൾ വഴി പുതുക്കുന്ന പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
പൊതു-സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ പ്രവാസികാര്യ വകുപ്പ് എൻട്രി വിസ വിഭാഗം മേജർ മുഹമ്മദ് അലി മുഹമ്മദ് വ്യക്തമാക്കി. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും, അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
ഫോട്ടോഗ്രാഫി സ്റ്റുഡിയോ ഉടമകൾക്കായി സംഘടിപ്പിച്ച പ്രത്യേക ശിൽപ്പശാലയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ......
കൊച്ചി: ചേരാനെല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ച 17-കാരന്റെ പിതാവായ ജഡ്ജിക്കെതിരേയും പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ചുമതലയുള്ള അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെയാണ് നടപടി. ......
ജ്യോതിഷപ്രകാരം സമ്പത്ത്, ഐശ്വര്യം, ഭൗതിക സുഖങ്ങൾ, ആകർഷണീയത എന്നിവയുടെ കാരകനായാണ് ശുക്രനെ കണക്കാക്കുന്നത്. ഒക്ടോബർ 24-ന് പുലർച്ചെ 3.11-ന് ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ......
ചെങ്ങന്നൂർ: കോട്ടയം റെയിൽവേ സ്റ്റേഷനിൽ കുമരകം സ്വദേശിനിയായ യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം, പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേരെ മോഷ്ടിച്ച അഞ്ച് മൊബൈൽ ഫോണുകളുമായി പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജില്ലയിലെ ധാലൂരി സ്വദേശി നജ്റൺ സോഹൽ റാണ (24), അസം മൊറിഗാവ് ജില്ലയിലെ കച്ചാറാബോറി സ്വദേശി മോട്ടിബുർ റഹ്മാൻ (25) എന്നിവരെയാണ് ആർ.പി.എഫ്. ......
ചെങ്ങന്നൂർ: വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ സമ്മേളനം ജോൺ ചാക്കോ നഗറിൽ (ചെങ്ങന്നൂർ വൈഎംസിഎ ഓഡിറ്റോറിയം )നടത്തി.
സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു വർക്കി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ പി മുരുകേശ് അധ്യക്ഷനായി. ......
വെണ്മണി: ആറ്റുപുറത്ത് കുടുംബയോഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ......
ഹുബ്ബള്ളി: വായ്പ തിരിച്ചടയ്ക്കാൻ പണമിടപാടുകാരിൽനിന്ന് സമ്മർദമുണ്ടായതിനെത്തുടർന്ന് മൂന്ന് മക്കൾക്ക് വിഷം നൽകിയശേഷം സ്വയം വിഷം കഴിച്ച യുവതിയും മൂത്ത മകളും മരിച്ചു. കർണാടകയിലെ ധാർവാഡ് ജില്ലയിലെ കരഡിഗുഡ്ഡ ഗ്രാമത്തിലാണ് സംഭവം. ......
ദോഹ : സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള തിയേറ്റർ അഫയേഴ്സ് സെന്റർ പാവനാടക (Puppet Theatre) കലയെയും അതിന്റെ സാങ്കേതികവശങ്ങളെയും ആസ്പദമാക്കി പരിശീലന ശിൽപശാല സംഘടിപ്പിച്ചു. "പാവകളുടെ ചലന തത്വങ്ങളും സാങ്കേതികവിദ്യകളും" (Basics and Techniques of Puppetry Movement) എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിൽ ഈ രംഗത്ത് താല്പര്യമുള്ള നിരവധിയാളുകൾ പങ്കെടുത്തു.
വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന ശിൽപശാലയിലൂടെ പാവനാടക ലോകത്തെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന രൂപങ്ങളെക്കുറിച്ചും സൗന്ദര്യാത്മക-സാങ്കേതിക സവിശേഷതകളെക്കുറിച്ചും പങ്കാളികൾക്ക് ആഴത്തിലുള്ള അറിവ് പകർന്നുനൽകാൻ ലക്ഷ്യമിടുന്നു. ......
ദോഹ : ഖത്തർ ശൂറ കൗൺസിലിന്റെ ആഭ്യന്തര-വിദേശകാര്യ സമിതി, സാമ്പത്തിക-ധനകാര്യ സമിതി എന്നിവയുടെ വൈസ് ചെയർമാൻമാരെ തിരഞ്ഞെടുത്തു. കൗൺസിലിന്റെ അമ്പത്തിമൂന്നാമത് വാർഷിക സമ്മേളനത്തിന്റെ രണ്ടാം സെഷനിലെ ആദ്യ യോഗങ്ങളിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ......